Sunday, May 22, 2011

?


?

ഒരു ചോദ്യ ചിഹ്നം മാത്രം അവശേഷിക്കുന്നു ,
എന്‍ കണ്ടെത്തലുകളില്‍ ...
ചോദ്യങ്ങള്‍ കുമിഞ്ഞു കൂടുന്നു ,
ഉത്തരം തേടിയുള്ള യാത്രയില്‍ ....

നന്മയ്ക് ഉത്തരം തിന്മ നല്കുന്നിടം ...
സത്യത്തെ അസത്യം വിഴുങ്ങിന്നിടം ...
ധര്‍മത്തെ കശാപ്പ് ചെയ്യുന്നിടം ...
അതൊക്കെ നമുക്ക് വിലക്ക് കൊടുത്താലോ ???
ഒരുപാട് പണം കിട്ടും അല്ലേ ???

Thursday, May 12, 2011

യാത്ര


യാത്ര


യാത്രയിലായിരുന്നു
ഞങ്ങള്‍ ,
ആദ്യങ്ങളില്‍
അരികത്തിരുന്നു ...
വഴിമധ്യേ
എപ്പോഴോ ഇറങ്ങി മാറി നടന്നു,
വീണ്ടും
ഒരുമിച്ചായിരുന്നു യാത്ര ,
കാഴ്ച്ചയുടെ
കാണാപ്പുറങ്ങളില്‍ കൈചേര്‍ത്ത്‌ പിടിച്ചു
ആഴങ്ങളുടെ ഓരത്ത് കൂടി തെന്നാതെ നീങ്ങി ...
മുഖം
കറുപ്പിക്കുമ്പോഴും ചുണ്ടില്‍ സൂക്ഷിച്ച പുഞ്ചിരി
എനിക്കേറെ
കൌതുകമായി ...
പറയാതെ
പറഞ്ഞറിഞ്ഞ നിമിഷങ്ങള്‍ ...
യാത്രയിലെ
ഇത്തിരി നേരം കൊണ്ട് ഞങ്ങള്‍ പങ്കു വെച്ചത്
ഒരായുസ്സിന്റെ
നൊമ്പരങ്ങളായിരുന്നു ...
യാത്രയുടെ
വേഗത കൂടിയപ്പോഴും ഞങ്ങള്‍ പതുക്കെ സഞ്ചരിച്ചു ...
ഒടുവില്‍
പിരിയാനായി, എന്ന ബോധ്യം വരും മുന്‍പെ
വിധി ഞങ്ങളെ വേര്‍പ്പെടുത്തി ...
ഒരു
നോട്ടത്തിനു പോലും ഇട തരാതെ
എന്നെ
യാത്രയില്‍ തനിച്ചാക്കി ...
മഴ പെയ്തു തീര്‍ന്നു ...
കണ്ണീരിനെ
നനയിച്ച് , അത് ഒലിച്ചിറങ്ങി ...

മഴക്കാലം ...




മഴക്കാലം ...

വാഗ്ദാന പെരുമഴ
പെയ്തു തീര്‍ന്നു ...
ഇനി
അഴിമതി തന്‍
പെരുമഴക്കാലം ...

മാഫിയ തവളകള്‍ക്ക്
ഇത് ഉത്സവകാലം
അവര്‍ മുഴക്കും സിന്ദാബാധുകള്‍
ക്രോം ...ക്രോം ...


പീലി വിടര്‍ത്തി
നൃത്തം ചെയ്യും
പ്രമാണി
മയിലുകളും..
കൊട്ടാരത്തില്‍ കേറി കൂടാന്‍
കോടിയില്‍ നനഞ്ഞ കോഴികളും ...
ഓടിനടക്കും കാലത്ത്
ഒരിത്തിരി ഐസ് ക്രീം നുണയാന്‍

ഒളിച്ചു പോകും ഉറുമ്പുകളെ
കൊല്ലാന്‍ പറ്റുവോ കാര്‍ന്നോരെ ...???

5 കൊല്ലം കുട പിടിച്ചിരിക്കാന്‍
ഏല്ലാവര്‍ക്കും കഴിയട്ടെ
എന്ന് പ്രാര്‍ഥിക്കുന്നു ...





Wednesday, May 11, 2011

ഒരുപാട് ചിന്തകള്‍


ഒരുപാട്


ഉണരാം ഒരിത്തിരി
ചിന്തകളായ്
...
പറയാം ഒത്തിരി
നന്മകളായി
...
ചെയ്യാം
ഒരു പിടി
കാര്യങ്ങള്‍
...




ചിന്തകള്‍


ചിന്തകള്‍ ചില്ലുകളായി
ചിന്നി
ചിതറിയപ്പോള്‍
പൊടിഞ്ഞ
രക്ത തുള്ളികള്‍
തൂലികയില്‍
നിറച്ച്
എഴുതാന്‍
തുടങ്ങവേ ...
കണ്ണില്‍
നിന്നും കടലാസിലേക്കുള്ള ദൂരം
എന്നെ
സമൂഹത്തിന്റെ മാറോടുപ്പിച്ചെന്ന തോന്നലാവാം...
ശേഷിച്ച
രക്ത തുള്ളികള്‍ ഒപ്പിയെടുത്ത്‌ ഇതെഴുതാന്‍
എന്നെ പ്രേരിപ്പിച്ചത്...

ഒപ്പു മാങ്ങ



ഒപ്പു മാങ്ങ


ഒപ്പു മര ചില്ലയില്‍
ഒപ്പു മാങ്ങ കായ്ച്ചപ്പോള്‍ ,
എന്‍ഡോസള്‍ഫാന്‍ മാവുകള്‍
ജനീവയില്‍ കടപുഴകി ...

ഒപ്പുമരത്തിലെ മാങ്ങയെ ചൊല്ലി
കടിപിടികൂടും കിളികളെ കണ്ട്
വഴിമാറി നടന്നൊരു
അണ്ണാന്‍ കുഞ്ഞിനെ ഓര്‍ത്ത്
ആരോ അറിയാതെ പറഞ്ഞു പോയി ...
" നീയാണ് യഥാര്‍ത്ഥ മലയാളി "