Wednesday, May 11, 2011

ഒപ്പു മാങ്ങ



ഒപ്പു മാങ്ങ


ഒപ്പു മര ചില്ലയില്‍
ഒപ്പു മാങ്ങ കായ്ച്ചപ്പോള്‍ ,
എന്‍ഡോസള്‍ഫാന്‍ മാവുകള്‍
ജനീവയില്‍ കടപുഴകി ...

ഒപ്പുമരത്തിലെ മാങ്ങയെ ചൊല്ലി
കടിപിടികൂടും കിളികളെ കണ്ട്
വഴിമാറി നടന്നൊരു
അണ്ണാന്‍ കുഞ്ഞിനെ ഓര്‍ത്ത്
ആരോ അറിയാതെ പറഞ്ഞു പോയി ...
" നീയാണ് യഥാര്‍ത്ഥ മലയാളി "




1 comment:

  1. ചെറുവാക്കുകൾ കൊണ്ട് വലിയ കാര്യം പറഞ്ഞു

    ReplyDelete